Parked Car Fire: ദുബായ് വിമാനത്താവളത്തിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു

Parked car fire ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന ഒരു എസ്യുവിയ്ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഉടൻ തന്നെ അധികൃതർ ഇടപെട്ട് തീ അണച്ചു. വിമാനത്താവള ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ഹാൻഡ്‌ഹെൽഡ് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതായി വീഡിയോയില്‍ കാണാം. മറ്റ് കാറുകൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല. കൂടാതെ, ഗ്രൗണ്ട് ലെവലിലെ പാർക്കിങ് ഏരിയയിലുണ്ടായ തീ ഉടൻ തന്നെ അണച്ചു. സംഭവസമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല, ആർക്കും പരിക്കില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഷോർട്ട് സർക്യൂട്ടുകൾ, ബാറ്ററിക്ക് കേടുപാടുകൾ എന്നിവ ഉൾപ്പെടെയുള്ള വൈദ്യുത തകരാറുകൾ, എഞ്ചിൻ ഓയിൽ, ഹൈഡ്രോളിക് ഓയിൽ, ഡീസൽ, പെട്രോൾ തുടങ്ങിയ കത്തുന്ന ദ്രാവകം പുറത്തുവരുന്നത് എന്നിവയാണ് വാഹന തീപിടിത്തത്തിന് സാധാരണമായി ഉണ്ടാകാറുള്ള കാരണങ്ങൾ. മെക്കാനിക്കൽ തകരാർ, അനുചിതമായി ഇൻസ്റ്റാൾ ചെയ്ത ഉപകരണം, വാഹനത്തിനുള്ളിൽ കത്തുന്ന വസ്തുക്കൾ, വാട്ടർ പമ്പ് അല്ലെങ്കിൽ കൂളിങ് ഫാൻ തേഞ്ഞുപോയതിനാൽ എഞ്ചിൻ അമിതമായി ചൂടാകൽ, വാഹനമോടിക്കുമ്പോൾ പുകവലിക്കുന്നതും തീപിടിത്തത്തിന് കാരണമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group