Sharjah Police; യുഎഇയിൽ വാഹനങ്ങളെ കൂട്ടിയിടിച്ചു, ഡൈവർ ഓടി രക്ഷപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ…

Sharjah police; യുഎഇയിലെ ഷാർജ എമിറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് വാഹനങ്ങളാണ് തുരെ കൂട്ടിയിടിച്ചത്. സംഭവ ശേഷം ഡ്രൈവർ സ്ഥലത്ത നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലായിരുന്നു. യുഎഇയിൽ ഹിറ്റ് ആൻഡ് റൺ കേസുകൾ ഗുരുതരമായ കുറ്റമാണ്. അതുകൊണ്ട് തന്നെ അപകടമുണ്ടാക്കിയ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഉദ്യോ​ഗസ്ഥർ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg  മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം, താഴെപ്പറയുന്ന ഏതെങ്കിലും പ്രവൃത്തികൾ മനഃപൂർവ്വം ചെയ്യുന്ന ഏതൊരു ഡ്രൈവർക്കും രണ്ട് വർഷത്തിൽ കൂടാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്തതും 100,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ലഭിക്കും:

  • ഒരു വാഹനാപകടം നടന്നാൽ (സാധുവായ കാരണമില്ലാതെ) വാഹനം നിർത്താതിരുന്നാൽ, അല്ലെങ്കിൽ ആളുകൾക്ക് പരിക്കേറ്റാലോ?
  • ഒരു കുറ്റകൃത്യത്തിനോ അപകടത്തിനോ കാരണമായ വാഹന ഉടമയും സംഭവത്തിന്റെ സാഹചര്യങ്ങളോ ഉത്തരവാദിത്തപ്പെട്ട വ്യക്തിയോ വിവരങ്ങൾ നൽകുന്നതിരുന്നാൽ
  • പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ
  • ഡ്യൂട്ടിക്കിടെ ട്രാഫിക് കൺട്രോൾ അതോറിറ്റി വാഹനങ്ങൾ, സൈനിക വാഹനങ്ങൾ അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളുമായി മനഃപൂർവ്വം കൂട്ടിയിടിച്ചാൽ, എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പിഴയും ശിക്ഷയും ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group