Air India Express Delayed ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. പിന്നാലെ, വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ 2205 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. 90 മിനിറ്റ് നേരം വൈദ്യുതിയില്ലാതെ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കേണ്ടിവന്നു. ഇതോടെ, യാത്രക്കാര്‍ രോഷാകുലരാകുകയും ചിലര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളവും ലഘുഭക്ഷണങ്ങളും നല്കി ക്യാബിന് ക്രൂ യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിന് പിന്നാലെ വൈദ്യുതിബന്ധം വീണ്ടും നഷ്ടമായത് വിമാനം പുറപ്പെടാൻ പിന്നെയും വൈകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെടാന്‍ ഇനിയും സമയം ആവശ്യമാണെന്ന് പൈലറ്റ് അറിയിച്ചു. ഇതോടെ, യാത്രക്കാര്‍ ബഹളം വെച്ചു. രണ്ട് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തിലിരുന്നത്. തുടര്‍ന്ന്, എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് പുറത്തിറക്കി. സാങ്കേതിക തകരാര്‍ പരിഹരിച്ചശേഷം വീണ്ടും ഹാന്‍ഡ് ബാഗേജ് പരിശോധന നടത്തി യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റുകയായിരുന്നു.
Home
news
Air India Express Delayed: യുഎഇയിലേക്ക് പോകേണ്ട വിമാനത്തില്‍ സാങ്കേതിക തകരാര്‍, പിന്നാലെ വൈദ്യുതിബന്ധം തകരാര്‍, അവശരായി യാത്രക്കാര്‍, മണിക്കൂറുകള്‍ക്ക് ശേഷം…