Posted By ashwathi Posted On

MoHAP; യുഎഇയിൽ സിക്ക് ലീവിനും മെഡിക്കൽ റിപ്പോർട്ടുകൾ ഇനി വിരൽത്തുമ്പിൽ

MoHAP; യുഎഇയിൽ സിക്ക് ലീവിന് മെഡിക്കൽ റിപ്പോർട്ടുകൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. രാജ്യത്തെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകൾക്കും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴി സ്വന്തമാക്കാം. മെ‍ിക്കൽ റിപ്പോർട്ടുകൾ ആവശ്യമുള്ള വ്യക്തികൾ യുഎഇ പാസ് ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സേവനം ഉപയോ​ഗിക്കാം.സേവനം ഉപഭോക്തൃ സൗഹൃദവും വേഗമേറിയതുമായ രീതിയിൽ രൂപകൽപന ചെയ്തതായി അധികൃതർ അറിയിച്ചു. സിക്ക് ലീവുകൾ 5 ദിവസം വരെ അംഗീകരിക്കും. അതേസമയം, ഒരു മാസത്തിൽ കൂടുതൽ സിക്ക് ലീവ് വേണ്ടവർക്ക് ഫീസ് അടച്ചതിന് ശേഷം സുപ്രീം മെഡിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg വിദേശത്ത് നൽകുന്ന മെഡിക്കൽ റിപ്പോർട്ടുകൾക്കും സിക്ക് ലീവുകൾക്കും ഉപഭോക്താവിന്റെ അഭ്യർഥന പ്രകാരം അംഗീകാരത്തിനായി മെഡിക്കൽ കമ്മിറ്റിയിൽ നൽകുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *