Advertisment

Kuwait Building Fire: കുവൈത്തിനെ ഞെട്ടിച്ച തീപിടിത്തം, ആറുപേര്‍ മരണപ്പെട്ടു, വിശദാംശങ്ങള്‍

Advertisment

Kuwait Building Fire കുവൈത്ത് സിറ്റി: കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ആറായി ഉയര്‍ന്നു. 15 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ കുവൈത്തിലെ അല്‍- റെഗ്ഗായി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ രണ്ട് അപ്പാർട്ടുമെന്റുകളാണ് കത്തിനശിച്ചത്. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനും അപകടത്തിന്‍റെ കാരണവും സാഹചര്യവും കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്നിശമനസേന പറയുന്നതനുസരിച്ച്, അടുത്തിടെയുണ്ടായ മംഗഫ് തീപിടിത്തവുമായി സംഭവസ്ഥലത്തിന് സമാനതകളുണ്ട്. ചില താമസക്കാർ തീപിടിത്തത്തില്‍നിന്ന് രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും തീപിടിത്തത്തിൽ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിട ഉടമകൾ അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി ബാഹ്യ നടപ്പാതകളിൽ തടസങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ജനറൽ ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് അഭ്യർഥിച്ചു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group