Covid Cases in India ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികള്‍ ദിനംപ്രതി ഉയരുന്നതായി റിപ്പോര്‍ട്ട്. പുതിയ വിവരങ്ങള്‍ അനുസരിച്ച്, രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു. ഇതില്‍ 35 പേര്‍ കേരളത്തിലാണ്. രാജ്യത്ത് നാലുമരണം സ്ഥിരീകരിച്ചപ്പോള്‍ കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ആകെ രോഗികളുടെ 37 ശതമാനവും കേരളത്തിലാണുള്ളത്. പ്രതിരോധ മാർഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളുമടക്കം സംസ്ഥാനങ്ങൾ സമർപ്പിച്ചിട്ടുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിക്കും. കൂടുതലായി കൊണ്ടുവരേണ്ട നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ചർച്ചചെയ്യും. രോഗവ്യാപനം വിലയിരുത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Home
kerala
Covid Cases in India: രാജ്യത്ത് കൊവിഡ് കേസുകള്‍ നാലായിരത്തിലേക്ക്; നാല് മരണത്തില്‍ ഒന്ന് കേരളത്തില്‍, 35 പുതിയ കേസുകള്‍