Covid Testing in Kerala: തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ കൊവിഡ് ലക്ഷണം പരിശോധിക്കേണ്ടത് നിര്‍ബന്ധമാക്കി. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം, ആന്‍റിജന്‍ ടെസ്റ്റ്, ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി- പിസിആര്‍ എന്നിവ ചെയ്യണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്. 1,435 കൊവിഡ് രോഗികളാണ് കേരളത്തില്‍ നിലവിലുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg