‘40,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ട്’; ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ തെളിവുകള്‍ നിരത്തി കുടുംബം

Diya Theft Video Evidence തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് അഹാന കൃഷ്ണയാണ് ജീവനക്കാരോട്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് സിന്ധു കൃഷ്ണകുമാര്‍ പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ ഭർത്താവ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അഹാന വനിതാ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. ജീവനക്കാരുടെ ഭർത്താക്കന്മാരെയും വീഡിയോയിൽ കാണാം. ഓ​ഗസ്റ്റിൽ പണം തട്ടിയെന്നും തെറ്റ് പറ്റിയെന്ന് ഇവർ തന്നെ പറയുന്നതും കേൾക്കാം. ക്യൂ ആർ കോഡ് സ്കാനർ മാറ്റി വെച്ചതായും ഇവർ തന്നെ പറയുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പണം കിട്ടിയാല്‍ മൂന്നുപേരും വീതിച്ചെടുക്കുമെന്നും ഇവർ സമ്മതിക്കുന്നുണ്ട്. പണം ആയിട്ട് മാത്രം 40,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ ജീവനക്കാരിൽ ഒരാൾ പറയുന്നത്. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ ആരോപിച്ചിരുന്നു. പിന്നാലെയാണ് ദിയയുടെ കുടുംബം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group