Posted By saritha Posted On

Air India Flights Cancelled: ഇറാനില്‍ ഇസ്രയേലിന്‍റെ ആക്രമണം; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടും നിര്‍ത്തിവെച്ചും എയർ ഇന്ത്യ

Air India Flights Cancelled ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചു. ഇതോടെ, നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയും ചെയ്തു. ന്യൂയോർക്കിൽ നിന്ന് ഡല്‍ഹിയിലേക്കും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ 16 വിമാന സർവീസുകളെയാണ് ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം ബാധിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യാത്ര തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തുകയോ അല്ലാത്തവർക്ക് റീഫണ്ടോ സൗജന്യ യാത്രാ പുനഃക്രമീകരണമോ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രയേൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ ആക്രമിച്ചത്. തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.

വഴിതിരിച്ച് വിടുകയോ തിരിച്ചെത്തുകയോ ചെയ്ത വിമാനങ്ങൾ:

AI130 – ലണ്ടൻ ഹീത്രോ-മുംബൈ – വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 – ന്യൂയോർക്ക്-ഡല്‍ഹി – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 – ലണ്ടൻ ഹീത്രോ-ഡല്‍ഹി – മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരികെവന്നു
AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് തിരികെവന്നു
AI103 – ഡല്‍ഹി-വാഷിംഗ്ടൺ – ഡല്‍ഹിയിലേക്ക് തിരികെവന്നു
AI106 – ന്യൂവാർക്ക്-ഡല്‍ഹി – ഡല്‍ഹിയിലേക്ക് തിരികെവന്നു
AI188 – വാൻകൂവർ-ഡല്‍ഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 – ഡല്‍ഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു
AI126 – ചിക്കാഗോ-ദില്ലി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 – ലണ്ടൻ ഹീത്രോ-ബെംഗളൂരു – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 – ലണ്ടൻ ഹീത്രോ-ഡല്‍ഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI104 – വാഷിംഗ്ടൺ-ഡല്‍ഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI190 – ടൊറന്റോ-ഡല്‍ഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു
AI189 – ഡല്‍ഹി-ടൊറന്റോ – ഡല്‍ഹിയിലേക്ക് തിരിച്ചുവന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *