
fake job offers; തൊഴിലന്വേഷകർക്ക് മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം, അവസരങ്ങൾ ലഭിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ…
fake job offers; രാജ്യത്തെ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സംശയാസ്പദമായ വ്യാജ വെബ്സൈറ്റുകളിലും പ്രചരിക്കുന്ന വഞ്ചനാപരമായ ജോലി വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന യുവ എമിറാത്തി പൗരന്മാരെയാണ് ഈ തട്ടിപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. യുഎഇയിലോ വിദേശത്തോ താമസിക്കുന്ന തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ ഔദ്യോഗിക ജോബ് ഓഫർ ടെംപ്ലേറ്റ് ഉപയോഗിച്ച് സ്ഥിരീകരിച്ച തൊഴിലുടമകളിൽ നിന്നുള്ള ജോലി ഓഫറുകൾ മാത്രമേ സ്വീകരിക്കാവൂ എന്ന് MoHRE എടുത്ത് പറഞ്ഞു. ഈ ടെംപ്ലേറ്റ് മന്ത്രാലയത്തിന്റെ അംഗീകൃത തൊഴിൽ കരാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, ഇതിൻ്റെ ആധികാരികത പരിശോധിക്കാൻ കഴിയുന്ന ഒരു യുണീക്ക് സീരിയൽ നമ്പർ (ബാർകോഡ്) ഉൾപ്പെടുന്നു.
ഔദ്യോഗിക ജോലി ഓഫറുകളാണെന്ന് പരിശോധിച്ചുറപ്പിക്കണം
ഏതെങ്കിലും കമ്പനിയുമായി തൊഴിൽ ബന്ധം സൃഷ്ടിക്കുന്നതിന് മുമ്പ്, തൊഴിലന്വേഷകന് മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് കരാർ ടെംപ്ലേറ്റ് ഉപയോഗിച്ച് തൊഴിലുടമയിൽ നിന്ന് ഔദ്യോഗിക ഓഫർ സ്വീകരിക്കണമെന്ന് MoHRE അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകൃത ജോലി ഓഫറുകളിൽ MoHRE ൻ്റെ കോൾ സെന്റർ (600590000), ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി പരിശോധിക്കാൻ കഴിയുന്ന ഒരു ബാർകോഡ് ഉണ്ട്. ഓഫറിൽ വ്യക്തമായ തൊഴിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും MoHRE വ്യക്തമാക്കിയിട്ടുണ്ട്.
ഏത് തരം കോൺട്രാക്ട് ആണ്
- ശമ്പളം (monthly, daily, or commission-based)
- വാരാന്ത്യ അവധി ദിവസങ്ങൾ
- നോട്ടീസ് പിരീഡ്
- മറ്റേതെങ്കിലും കണ്ടീഷൻസ്
- ജോലി ഓഫറിൻ്റെയും തൊഴിൽ കരാറിന്റെയും ഉള്ളടക്കം ഒന്നായിരിക്കണം.
എല്ലാ തൊഴിലന്വേഷകരും, പ്രത്യേകിച്ച് എമിറാത്തി പൗരന്മാരും പ്രവാസി അപേക്ഷകരും, റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കാനും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഔദ്യോഗിക മാർഗങ്ങളിലൂടെ എല്ലാ ജോലി ഓഫറുകളും പരിശോധിക്കാനും യുഎഇ സർക്കാർ അഭ്യർത്ഥിച്ചു.
Comments (0)