Advertisment

Bank Loans Repayment UAE: യുഎഇയിലെ പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഫോണ്‍ കോളുകള്‍; സൂക്ഷിക്കണം ഇവരെ…

Advertisment

Bank Loans Repayment UAE ദുബായ്: നിരവധി പ്രവാസികളാണ് ഗള്‍ഫ് നാടുകളില്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞാണ് അത്തരത്തിലൊരു അവസാനത്തിലേക്ക് എത്തിപ്പെടുന്നത്,. യുഎഇയിൽ ബാങ്ക് വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്ക് ഏർപ്പെടുത്തുന്ന റിക്കവറി ഏജൻസികൾ നടത്തുന്ന ഭീഷണികളും മാനസിക പീഡനങ്ങളും ഒട്ടേറെ പ്രവാസി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്നതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾ കൂടാൻ കാരണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിൽ നിന്നും അതുപോലെ ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും ബാങ്കുവായ്പകളെടുത്ത് വിവിധ കാരണങ്ങളാൽ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലാകുന്നവർ ഏറെയാണ്. ഇവരിൽ നിന്ന് പണം തിരിച്ച് വാങ്ങാൻ നിയമപരമായ വഴികളുമുണ്ട്. ബാങ്കു വായ്പകൾ അതെത്ര ചെറുതാണെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ റിക്കവറി ടീമിന് നിങ്ങളുമായി ബന്ധപ്പെടാൻ നിയമപരമായി അനുവാദമുണ്ടെങ്കിലും അത് മാന്യമായ ഭാഷയിലും ഒറ്റത്തവണ തീർപ്പാക്കൽ, തവണകളായി അടയ്ക്കൽ, അല്ലെങ്കിൽ തിരിച്ചടവ് പുനഃക്രമീകരിക്കൽ (reschedule) തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിന് മാത്രമായിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek റിക്കവറി ടീമിന്റെ ഭാഗത്തുനിന്ന് അതിരുകടന്നുള്ള ആക്രമണങ്ങളോ ഭീഷണികളോ ഉണ്ടായാൽ നിയമസഹായം തേടാം. തുടർച്ചയായുള്ള ഫോൺ വിളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കും. പലർക്കും ജോലി നഷ്ടപ്പെടാൻ പോലും കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ സഹായം തേടാം. ജോലിക്ക് തടസ്സമുണ്ടാക്കിയാൽ പൊലീസിൽ പരാതി നൽകാം. അതുമാത്രമല്ല, നാട്ടിലെത്തുന്ന റിക്കവറി ഏജന്റുമാർ അയൽക്കാരെയും ബന്ധുക്കളെയും പഞ്ചായത്ത് മെമ്പർമാരെ പോലും വിളിച്ച് ശല്യം ചെയ്യാറുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായ ഭാര്യമാരുടെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സാധാരണമാണ്. റിക്കവറി ടീമിന്റെ ഇത്തരം ഭീഷണിപ്പെടുത്തുന്ന മെസേജുകൾ പോലും അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവാണ്. വായ്പയുടെ തുടർച്ചയായി മൂന്ന് തവണകൾ മുടങ്ങിയാൽ ബാങ്കിന് നിങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്യാൻ സാധിക്കും. അതോടെ യാത്രാവിലക്ക് വരും. എന്നാൽ, കോടതിയിൽ 30% തുക അടച്ച്, ബാക്കി തുക തവണകളായി അടയ്ക്കാൻ അനുവാദം വാങ്ങി, മറ്റാരുടെയെങ്കിലും പാസ്പോർട്ട് ജാമ്യം വച്ച് അത്യാവശ്യ ഘട്ടങ്ങളിൽ നാട്ടിലേക്ക് പോയി വരാം. എന്നാൽ, പാസ്പോർട്ട് ജാമ്യം നിൽക്കുമ്പോൾ, ആർക്കുവേണ്ടിയാണോ നിൽക്കുന്നത് അവർ തിരിച്ചുവന്നില്ലെങ്കിൽ ബാധ്യത ജാമ്യം നിന്നയാൾക്ക് വരും എന്നത് ശ്രദ്ധേയമാണ്. ജോലി നഷ്ടപ്പെട്ട് അടുത്ത ജോലി ലഭിക്കുന്നതിലെ കാലതാമസമാണ് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. അതിനാൽ, ജോബ് ലോസ് ഇൻഷുറൻസ് നിർബന്ധമായും എടുക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ വലിയ സഹായമാകും. വായ്പയെടുത്ത തുക തിരിച്ചടയ്‌ക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. എന്നാൽ, അത് സാധിക്കുന്നതുപോലെ തവണകളായി കോടതി വഴി അടച്ച് തീർക്കാൻ കഴിയും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group