
Air India Cancels Flights: എയർ ഇന്ത്യ: റദ്ദായത് 83 വിമാനങ്ങൾ, ഇന്നലെ മാത്രം 16 എണ്ണം, കാരണങ്ങള്‍…
Air India Cancels Flights ന്യൂഡല്‍ഹി: വിവിധ കാരണങ്ങളാല്‍ ഇന്നലെ റദ്ദാക്കപ്പെട്ടത് എയർ ഇന്ത്യയുടെ 16 വൈഡ് ബോഡി വിമാനസർവീസുകൾ. ഇതിൽ 13 എണ്ണവും ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളാണ്. ഡിജിസിഎ നിർദേശിച്ച അധിക പരിശോധനകൾ, സാങ്കേതികത്തകരാർ, രാജ്യാന്തര വ്യോമപാതകളിലെ തടസ്സം, വിമാനങ്ങളുടെ ലഭ്യത തുടങ്ങി വിവിധ കാരണങ്ങളാലാണ് റദ്ദാക്കിയത്. അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് സർവീസ് ഇന്നലെ റദ്ദാക്കിയിരുന്നു. ഡൽഹിയിൽനിന്ന് വിമാനം എത്താനുണ്ടായ തടസമാണ് ഇതിനു കാരണം. ലണ്ടൻ –അമൃത്സർ, ഡൽഹി – ദുബായ്, ബെംഗളൂരു – ലണ്ടൻ, ഡൽഹി – വിയന്ന, ഡൽഹി – പാരീസ്, മുംബൈ –സാൻഫ്രാൻസിസ്കോ അടക്കമുള്ള സർവീസുകളും റദ്ദാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള എഐ180 ബോയിങ് വിമാനത്തിന്റെ യാത്ര കൊൽക്കത്തയിലാണ് തടസപ്പെട്ടത്. 224 യാത്രക്കാരുമായി തിങ്കളാഴ്ച അർധരാത്രിക്കു ശേഷം കൊൽക്കത്തയിലിറങ്ങിയ വിമാനം പുലർച്ചെ രണ്ട് മണിക്ക് മുംബൈയിലേക്കു തിരിക്കേണ്ടതായിരുന്നു. ഇടത് എൻജിനിൽ സാങ്കേതികത്തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു യാത്ര നീളുകയും യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്കു മാറ്റുകയും ചെയ്തു. ബോയിങ്ങിന്റെ ബി 777-200 എൽആർ വിമാനമാണ് യാത്ര റദ്ദാക്കിയത്.
Comments (0)