Visit Visa Travelers UAE: യുഎഇയില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍…

Visit Visa Travelers UAE ദുബായ്: യുഎഇയിൽ സന്ദർശന വിസയിലെത്തിയവർക്ക് മുന്നറിയിപ്പ്. വിസ കാലാവധി കാലഹരണപ്പെടുന്നതിന് മുൻപ് വേണ്ട നടപടികൾ എടുക്കണമെന്ന് ട്രാവൽ ഏജന്റുമാർ ഓര്‍മിപ്പിച്ചു. ഇറാൻ- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് യുഎഇയിൽ നിന്നുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വേനലവധി കൂടി കണക്കിലെടുത്ത് മിക്ക വിമാന സർവീസുകളും പൂർണമായി ബുക്ക് ചെയ്തിരിക്കുകയും വിമാന നിരക്കിൽ വർധന വരുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് നാട്ടിലേക്ക് തിരികെ പോകുന്നതിൽ പ്രതിസന്ധികൾ നേരിടാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വിസ കാലഹരണപ്പെടുന്നതിന് മുൻപ് അത് പുതുക്കുകയോ അല്ലെങ്കിൽ സമയബന്ധിതമായി നാട്ടിലേക്ക് തിരികെയെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ ഓർമിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നിലവില്‍ വിമാനങ്ങള്‍ പൂര്‍ണമായും ബുക്ക് ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ സന്ദർശകർക്ക് ചിലപ്പോൾ കൃത്യസമയത്ത് നാട്ടിൽ തിരികെയെത്തുന്നതിനായി ടിക്കറ്റുകൾ ലഭിക്കണമെന്നില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങിയാൽ സന്ദർശകർക്ക് പിഴ അടയ്ക്കേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group