Road Diversion ദുബായ്: യുഎഇയിലെ അൽ ഖുദ്ര റോഡിൽ ഇന്നലെ (ജൂണ്‍ 22, ഞായറാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ഇന്റർസെക്‌ഷൻ നവീകരണവും പുതിയ പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അൽഖുദ്ര റോഡിലേക്കുള്ള ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ 5 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. അൽഖുദ്ര റോഡ് ഇന്റർസെക്‌ഷനിലെ സിഗ്നൽ മാറ്റി അറേബ്യൻ റാഞ്ചസിലേക്കും ദുബായ് സ്റ്റുഡിയോ സിറ്റിയിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നവീകരണം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek