ഇറാനുമായി ഉഭയകക്ഷി വെടിനിർത്തലിന് സമ്മതിച്ചതായി ഇസ്രായേൽ പറഞ്ഞതിന് തൊട്ടുപിന്നാലെ ഇസ്രയിലേക്ക് പുതിയതായി മിസൈൽ വിക്ഷേപണം നടത്തിയെന്ന് ഇസ്രായേൽ .ഇറാന്റെ വെടിനിർത്തൽ ലംഘനത്തിനെതിരെ ശക്തമായ തിരിച്ചടി നൽകാൻ ഉത്തരവിട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. സൈറണുകൾ മുഴുങ്ങുകയും മുന്നറിയിപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്
എന്നാൽ അതിനിടെ ബീര്‍ഷീബയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 11 പേര്‍ക്ക് ജീവന് നഷ്ടമായതായി ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപ്പേര്‍ക്കാണ് പരുക്കേറ്റത്. പാര്‍പ്പിട സമുച്ചയത്തിനടുത്താണ് മിസൈല്‍ പതിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മധ്യ– തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് എട്ട് മിസൈലുകളാണ് ഇറാന് തൊടുത്തത്. ഇറാന്റെ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ നിലംപൊത്തി, വാഹനങ്ങള്‍ക്കും കനത്ത നാശനഷ്ടം സംഭവിച്ചു.
ആശങ്ക: വെടി നിർത്തലിന് ശേഷവും ഇസ്രായേലിൽ മിസൈൽ ആക്രമണം: തിരിച്ചടിക്കും
Advertisment
Advertisment