Global Flash Sale മസ്കത്ത്: ഗ്ലോബല്‍ ഫ്ളാഫ് വില്‍പ്പന പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ സലാം എയര്‍. മധ്യവേനൽ അവധിക്കാല യാത്ര മുൻനിർത്തിയാണ് ഫ്ലാഷ് വില്പന പ്രഖ്യാപിച്ചത്. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെയാണ് നിരക്കിളവ്. ജൂലൈ രണ്ട് വരെ വിൽപന ഓഫർ ലഭിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി ഉണ്ടാകുക. കോഴിക്കോടിലേക്ക് 30, കൊച്ചിയിലേക്ക് 35, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് ഓഫർ നിരക്കുകളില്‍ തുടങ്ങും. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഓഫറുകള്‍ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡല്‍ഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാൽ, ലക്നൗവിലേക്ക് 45 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ; ഫ്ളാഷ് വിൽപനയുമായി പ്രമുഖ വിമാനക്കമ്പനി
Advertisment
Advertisment