Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. പ്രതിവാര ഇ-ഡ്രോ സീരീസ് 276-ൽ ദുബായിലെ പ്രവാസി മലയാളിയായ നൗഷാദ് ചാത്തേരി(37)ക്ക് ഏകദേശം 33.9 ലക്ഷം രൂപ(150,000 ദിർഹം) സമ്മാനം ലഭിച്ചു. 15 വർഷമായി ദുബായിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷമായി കൂട്ടുകാരുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയം അറിയിക്കാൻ ഷോ ഹോസ്റ്റ് റിച്ചാർഡ് വിളിച്ചെങ്കിലും പലതവണ ശ്രമിച്ചിട്ടും നൗഷാദ് ഫോൺ എടുത്തില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പിന്നീട്, ബിഗ് ടിക്കറ്റ് ടീം ഇദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. താൻ ശരിക്കും സന്തോഷവാനാണെന്നും ഇതൊരു ചെറിയ തുകയാണെങ്കിൽ പോലും വലിയ പ്രതീക്ഷ നൽകുന്നുവെന്നും നൗഷാദ് പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് നൗഷാദിന്റെ തീരുമാനം. തന്റെ വിഹിതം ആലോചിച്ച് ചെലവഴിക്കുമെന്ന് നൗഷാദ് പറഞ്ഞു.
15 വർഷമായി ദുബായിൽ വീട്ടുഡ്രൈവര്‍, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം
Advertisment
Advertisment