‘ജോലി തേടിയെത്തിയതാണോ തരാം’, നീണ്ട നിര, റെസ്യുമെ നല്‍കാനും ഫീസ്, യുഎഇയിലെ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ വീഴുന്ന കെണികള്‍

UAE Visit Visa ദുബായ്: യുഎഇയില്‍ നിരവധി മലയാളികളാണ് വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിക്കുന്നത്. വിസിറ്റ് വിസയിലെത്തി ഈ രാജ്യത്ത് ജോലി ചെയ്യുകയെന്നുള്ളത് നിയമവിരുദ്ധമാണ്. രാജ്യം സന്ദർശിക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിയാനും അനുയോജ്യ തൊഴില്‍ ലഭിച്ചാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും തടസങ്ങളില്ല, എന്നാല്‍ അതെല്ലാം നിയമപരമായി വേണം. ഒരു രാജ്യത്തേക്ക് ജോലി അന്വേഷിച്ച് പോകുമ്പോള്‍ ആ രാജ്യത്തെ നിയമങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുകയെന്നുളളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്ന് റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍റായ ഫഹ്മിദ പറയുന്നു. ജോലി ലക്ഷ്യമിട്ട് രണ്ട് മാസത്തെ വിസിറ്റ് വിസയിലെത്തുന്നവരില്‍ ഭൂരിഭാഗം പേർക്കും വിസാ കാലാവധി കഴിയാറാകുമ്പോഴേക്കും ജോലി ശരിയാക്കണമെന്നതുമാത്രമാകും ലക്ഷ്യം. വിസ കാലാവധി കഴിയാറാകുമ്പോള്‍ ജോലി വിസയില്ലെങ്കിലും ജോലി ചെയ്യാമെന്നുളള മാനസികാവസ്ഥയിലേക്ക് എത്തുന്നവരെ ആ നിസഹായവസ്ഥയില്‍ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത് ചെയ്യുന്നത്. ശരിയായ തൊഴില്‍ കരാറോ വിസയോ ഇല്ലാതെ ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ജോലി അന്വേഷിച്ച് എത്തുന്നവരെ ചൂഷണം ചെയ്യാന്‍ സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനങ്ങള്‍ നല്‍കി അതെ കുറിച്ച് അന്വേഷിക്കാനായി എത്തുന്നവരില്‍ നിന്ന് പണം ഈടാക്കുന്നവരുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വാക്ക് ഇന്‍ ഇന്റർവ്യൂ എന്ന രീതിയില്‍ നിശ്ചിത സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും, അവിടെയത്തിയാല്‍ റെസ്യൂമെ വാങ്ങണമെങ്കില്‍ ഇവർക്ക് പണം നല്‍കണം. 10 ദിർഹം മുതല്‍ 500 ദിർഹം വരെ ഒരാളില്‍ നിന്ന് വാങ്ങുന്ന സംഘങ്ങളുണ്ട്. ജോലി തേടിയെത്തിയതാണോ, ഞാന്‍ നിങ്ങള്‍ക്ക് ജോലി തരാം, എന്ന റീല്‍സ് വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശിനിയായ യുവതി കരാമയിലെത്തിയത്. ജോലി തേടിയെത്തിയവരുടെ നീണ്ട നിര അവിടെയുണ്ടായിരുന്നു. ചില സ്ഥാപനങ്ങള്‍ വിസിറ്റ് വിസ കാലാവധി തീരുന്നതുവരെ ജോലിയെടുപ്പിച്ചതിന് ശേഷം യോഗ്യരല്ലെന്ന് പറഞ്ഞ് വിസയെടുത്ത് നല്‍കാതിരിക്കുന്ന പ്രവണതയും കണ്ടിട്ടുണ്ട്. വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ചൂഷണം ചെയ്യപ്പെട്ടവർക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും വളരെ വലുതാണ്. നിരാശയിലേക്ക് വീണുപോകാതെ ആത്മവിശ്വാസത്തോടെ പോസിറ്റീവായി ജീവിതത്തെ കാണണം. പ്രഫഷനല്‍ ജോലിയെന്ന ലക്ഷ്യത്തോടെയാണ് എത്തുന്നതെങ്കില്‍, യോഗ്യത സർട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുകയെന്നുളളത് പ്രധാനമാണ്. യുഎഇ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സില്‍ നിന്നുളള അറ്റസ്റ്റേഷനും പൂർത്തിയാക്കിയാല്‍ നല്ലത്. 2021 ലെ ഫെഡറല്‍ ഡിക്രി ലോ നമ്പർ 33, ലോ നമ്പർ 29 പ്രകാരം യുഎഇയില്‍ ജോലി ചെയ്യണമെങ്കില്‍ സാധുതയുളള വർക്ക് പെർമിറ്റ്, വീസ എന്നിവ അനിവാര്യമാണ്. രേഖകളില്ലാതെ ജോലിയെടുപ്പിക്കുന്ന തൊഴിലുടമയ്ക്ക്, 2024 ലെ ഫെഡറല്‍ ഡിക്രി ലോ നമ്പർ 9 ആർട്ടിക്കിള്‍ 60(1)(a) പ്രകാരം 100,000 മുതല്‍ 1 മില്ല്യണ്‍ ദിർഹം വരെയാണ് പിഴ ഈടാക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group