Posted By saritha Posted On

യാത്ര മുടങ്ങും; മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ

Airlines Extended Service Cancellations ദുബായ്/ലണ്ടൻ: പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളെ തുടർന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര വിമാനക്കമ്പനികൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന്, ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഗൾഫ്, അറബ്, യൂറോപ്പ്, യുഎസ് മേഖലകളിലെ മുൻനിര എയർലൈനുകളാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മിക്ക എയർലൈനുകളും ഇനിയും സർവീസുകൾ ആരംഭിച്ചിട്ടില്ല. ചിലത് പുനഃരാരംഭിച്ചെങ്കിലും സർവീസ് തടസവും കാലതാമസവും നേരിടുന്നുണ്ട്. മേഖലയിലെ വ്യോമപാത അടയ്ക്കലും ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേർക്കുണ്ടായ മിസൈൽ ആക്രമണവും സുരക്ഷാ ആശങ്കകളുമാണ് മുന്‍നിര എയര്‍ലൈനുകള്‍ നിലവിലും സര്‍വീസ് പുനഃരാരംഭിക്കാത്തതിന് പ്രധാന കാരണം. ഏതൊക്കെ എയർലൈനുകളാണ് സർവീസ് റദ്ദാക്കിയതും പുനരാരംഭിച്ചിരിക്കുന്നതുമെന്നറിയാം. അജിയാൻ എയർലൈൻസ്- ഗ്രീക്ക് എയർലൈൻ ആയ അജിയാൻ ടെൽ അവീവ്, ബെയ്റൂട്ട്, അമ്മൻ, ഇർബിൽ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ സെപ്റ്റംബർ എട്ട് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. എയർബാൾട്ടിക്- ലാത്വിയയുടെ എയർ ബാൾട്ടിക് സെപ്റ്റംബർ 30 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. എയർ കാനഡ- കനേഡിയൻ വിമാനമായ എയർ കാനഡ ടൊറന്റോയിൽ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഓഗസ്റ്റ് നാല് വരെ റദ്ദാക്കിയിട്ടുണ്ട്. കാനഡയ്ക്കും ഇസ്രയേലിനും ഇടയിലുള്ള സർവീസുകൾ സെപ്തംബർ എട്ട് മുതൽക്കേ പുനഃരാരംഭിക്കുകയുള്ളു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എയർ യൂറോപ്പ- സ്പാനിഷ് എയർലൈൻ ആയ എയർ യൂറോപ്പ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂലൈ 31 വരെയാണ് റദ്ദാക്കിയിട്ടുണ്ട്. എയർ ഫ്രാൻസ്- ഫ്രഞ്ച് എയർലൈൻ പാരിസ്-ടെൽ അവീവ് സെക്ടറിലേക്കുള്ള സർവീസുകൾ ജൂലൈ ഏഴ് മുതലും പാരിസ്-ബെയ്റൂട്ടിലേക്കുള്ളവ ഇന്നു മുതൽക്കും ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ- മിഡിൽ ഈസ്റ്റിലേക്കും യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകൾ ജൂൺ 24ന് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അറിക- ഇസ്രയേൽ എയർലൈൻ ന്യൂയോർക്കിലേക്ക് ഒഴികെയുള്ള എല്ലാ സർവീസുകളും ജൂൺ 30 വരെ റദ്ദാക്കിയിട്ടുണ്ട്. ഇലാത്തിലേക്കുള്ള സർവീസുകൾ ഇന്ന് വരെയാണ് റദ്ദാക്കിയത്. ഡെൽറ്റ എയർലൈൻസ്- യുഎസ് എയർലൈൻ ആയ ഡെൽറ്റ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രകൾ ഓഗസ്റ്റ് 31 വരെ തടസപ്പെടുമെന്ന് അറിയിച്ചിരുന്നു. എൽ അൽ ഇസ്രയേൽ എയർലൈൻസ്- ജൂൺ 24 മുതൽ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിച്ചിരുന്നു. അടുത്ത ആഴ്ച മുതൽ വിമാന സർവീസുകൾ സാധാരണ പോലെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത്തിഹാസ് എയർവേയ്സ്- അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള സർവീസുകൾ ജൂലൈ 15 വരെയാണ് റദ്ദാക്കി. എമിറേറ്റ്സ്- ടെഹ്റാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ വീണ്ടും ജൂലൈ 5 വരെ നീട്ടി. ബാഗ്ദാദ്, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ യഥാക്രമം ജൂലൈ 1, 2 തീയതികളില്‍ പുനരാരംഭിക്കും. ഫിൻ എയർ- ജൂൺ 30 വരെ ദോഹയിലേക്കുള്ള സർവീസ് റദ്ദാക്കി. ജൂലൈ 1ലെ എവൈ1982 വിമാനവും റദ്ദാക്കി. ഫ്ളൈ ദുബായ്- യുഎഇ എയർലൈൻ ആയ ഫ്ളൈ ദുബായ് മേഖലയിലുടനീളമുള്ള സർവീസുകൾ ജൂലൈ 1 മുതൽ പുനരാരംഭിക്കും. ഡമാസ്ക്കസ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂണ്ഡ 26ന് പുനസ്ഥാപിക്കും. ബ്രിട്ടീഷ് എയർവേയ്സ്- ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി. അമ്മൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ളവ ജൂൺ 30 വരെയും റദ്ദാക്കി. ഐഎജിയുടെ ബജറ്റ് എയർലൈനായ ഇബേറിയ എക്സ്പ്രസും ജൂൺ 30 വരെ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ദോഹയിലേക്കുള്ളവ ഇന്നലെ മുതൽ പുനരാരംഭിച്ചു. ഐടിഎ എയർവേയ്സ്- ഇറ്റാലിയൻ എയർവേയ്സ് ടെൽ അവീവിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ റദ്ദാക്കി. ഓഗസ്റ്റ് 1 ലേക്ക് ഷെഡ്യൂൾ ചെയ്തവയും സർവീസ് നടത്തില്ല. ജപ്പാൻ എയർലൈൻസ്- ജൂലൈ രണ്ട് വരെ ദോഹയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. വിസ് എയർ- സെപ്റ്റംബർ 15 വരെ ടെൽ അവീവ്, അമ്മൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ജൂൺ 30 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇസ്രയേൽ, ഇറാഖ്, ഇറാൻ, സിറിയൻ വ്യോമപാതകളിലൂടെ സഞ്ചരിക്കില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *