‘അതാണ് ഞങ്ങളുടെ കിരീടാവകാശി’, റസ്റ്ററന്‍റിലെ മുഴുവൻ പേരുടെയും ബിൽ അടച്ച് ഫസ, വൈറല്‍

crown prince paid everyone’s meal ദുബായ്: ആരാധകരുടെ മനംകവര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം. ദുബായ് മാളിലെ റസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് എന്നും ഓര്‍മിക്കാനുള്ള ദിനം സമ്മാനിച്ചാണ് ഫസ മടങ്ങിയത്. ഉച്ചഭക്ഷണം കഴിച്ചതോടൊപ്പം അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ ആളുകളുടെയും ബിൽതുക ഫസ അടച്ചു. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതികളിലൊരാളാണ് ഷെയ്ഖ് ഹംദാൻ എല്ലാവരുടെയും ഭക്ഷണത്തിന്റെ ബിൽ അടച്ച വിവരം വീഡിയോയിലൂടെ പുറത്തുവിട്ടത്. ദുബായ് മാളിലെ ലാ മെയ്സൻ അനി എന്ന റസ്റ്ററന്റിൽ ആണ് ഷെയ്ഖ് ഹംദാൻ ഉച്ചഭക്ഷണത്തിന് എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ആ സമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഴുവൻ പേരുടെയും ബിൽത്തുക ഷെയ്ഖ് ഹംദാൻ അടച്ചതായാണ് യുവതി അവകാശപ്പെടുന്നത്. ഏകദേശം 25,000ത്തിനും 3,0000 ദിർഹത്തിനും ഇടയിലാണ് ബിൽത്തുക. യുവതി പുറത്തുവിട്ട വിഡിയോ ഇതിനകം സമൂഹമാധ്യമത്തിൽ വൈറലായി. ഷെയ്ഖ് ഹംദാന്റെ ഉദാരമനസ്കത സൈബറിടത്തിന്റെ കയ്യടിയും പ്രശംസയും നേടുക മാത്രമല്ല, അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ”റസ്റ്ററന്റിലെ എല്ലാവരുടെയും ബിൽത്തുക അടച്ചു, അതാണ് ഞങ്ങളുടെ കിരീടാവകാശി” എന്നാണ് വീഡിയോ കണ്ടവരിൽ ഒരാൾ കുറിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group