യുഎഇയില്‍ ഇന്ത്യന്‍ വ്യവസായിയെ കെട്ടിയിട്ട് ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊന്നു; പ്രതികള്‍ പിടിയിലായത് പാകിസ്ഥാനില്‍ നിന്ന്

Indian businessman murder in dubai ദുബായ്: മോഷണശ്രമത്തിനിടെ 55കാരനായ ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളുടെ വിചാരണ ദുബായ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. അൽ വുഹൈദ പ്രദേശത്തായിരുന്നു സംഭവം. പാകിസ്ഥാനികളായ പ്രതികൾ വ്യവസായിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ കെട്ടിയിട്ട് മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. കിടപ്പുമുറിയിൽ നിന്ന് പണവും പാസ്‌പോർട്ടുകളും ആഭരണങ്ങളുമടങ്ങിയ സേഫ് മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടയാളുടെ മകൻ രാത്രി 9.30 ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിതാവിനെ കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. പിതാവിനെ ഫോണിൽ ഒട്ടേറെ തവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി മകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ പിതാവിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയും സേഫ് കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ ഫൊറൻസിക് വിദഗ്ധരും സിഐഡി ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വില്ലയിലെ സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങളിൽ കുറ്റകൃത്യം നടന്ന ദിവസം വൈകിട്ട് നാലോടെ മൂന്ന് പ്രതികൾ വീട്ടിലേക്ക് പ്രവേശിക്കുന്നതായി കണ്ടു. 20 മിനിറ്റിന് ശേഷം അവർ ഒരു ഇടത്തരം സേഫുമായി പുറത്തേയ്ക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. അന്വേഷണത്തിനൊടുവിൽ മൂന്ന് പ്രതികളെ രാജ്യത്തിനകത്ത് നിന്ന് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ രാജ്യാന്തര അന്വേഷണവുമായി ഏകോപിപ്പിച്ച് പാകിസ്ഥാനിലെ വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയും പിന്നീട് യുഎഇയിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് പ്രതികളും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇവരെ ആസൂത്രിത കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾക്കാണ് വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group