Malayali Man Dies in UAE ആലപ്പുഴ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽ ഖൈമയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശരത് രാജ്. 26ന് രാത്രിയിലായിരുന്നു റാസ് അല്‍ ഖൈമയിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. സംസ്‌കാരം ചൊവ്വാഴ്ച അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽവെച്ച് നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek