Posted By saritha Posted On

യുഎഇയിലെത്തിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Malayali Death UAE ദുബായ്: മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25) യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. റോഷന്‍ ജീവനൊടുക്കിയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ജൂണ്‍ 16നാണ് മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റോഷന്‍ ദുബായില്‍ എത്തിയത്. ജിം അസിസ്റ്റന്‍റായി ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *