Posted By saritha Posted On

യുഎഇയിലെ താമസക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി വാടകനിരക്ക്; ഈ മേഖലകളില്‍ ചെലവേറും

Rent Rate Increase UAE ദുബായ്/ അബുദാബി: യുഎഇയിലെ ചില മേഖലകളില്‍ വാടകനിരക്ക് കൂടും. റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയ വൻ വളർച്ചയ്ക്ക് പിന്നാലെയാണ് ചില പ്രധാന മേഖലകളിൽ വാടകയും റിയൽ എസ്റ്റേറ്റ് വിലകളും കുതിച്ചുയരുന്നത്. ഇത് യുഎഇയിലെ പ്രവാസികൾക്ക് പ്രത്യേകിച്ച് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാകും. യുഎഇയിലെ ജനസംഖ്യാ വർധനവ്, സാമ്പത്തിക വളർച്ച, പുതിയ വിസ നിയമങ്ങൾ, താമസസൗകര്യം, പ്രീമിയം പ്രോപ്പർട്ടികൾക്കുള്ള ഉയർന്ന ഡിമാൻഡ് എന്നിവയാണ് വാടക വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ, നിരവധി ആളുകൾ രാജ്യത്തേക്ക് വരുന്നതിനനുസരിച്ച് താമസസൗകര്യങ്ങൾക്കുള്ള ആവശ്യം കുത്തനെ കൂടുന്നു. ബ്ലൂം ഹോൾഡിംഗിന്റെ യുഎഇ പ്രോപ്പർട്ടി മാർക്കറ്റ് റിപ്പോർട്ട് 2025 അനുസരിച്ച് അബുദാബി, ഷാർജ, ദുബായ് വിവിധയിടങ്ങളിലാണ് വൻ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 1, നസീം വില്ലാസ്, ഷാർജയില്‍ ഈ പ്രദേശത്ത് +243.27% വില വർധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കൂടാതെ, ആളുകൾക്ക് താങ്ങാനാവുന്നതും കുടുംബ കേന്ദ്രീകൃതവുമായ ഈ വില്ല കമ്മ്യൂണിറ്റി സുരക്ഷിതവും ഒപ്പം തന്നെ വില വർധനവിൽ യുഎഇയെക്കാൾ മുന്നിലാണുള്ളത്. 2, റെമാ, അൽ ഐൻ, അബുദാബിയില്‍ +241.62% വളർച്ച വർധനവാണ് രേഖപ്പെടുത്തിയത്. 3, സോൺ 12, മുഹമ്മദ് ബിൻ സായിദ് സിറ്റി, അബുദാബി
+237.90% വളർച്ച വില വർധനവാണ് രേഖപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം കാരണം ശക്തമായ ഡിമാൻഡ് നേരിടുന്ന ശാന്തമായ ഒരു റെസിഡൻഷ്യൽ എൻക്ലേവ് ആണിത്. 4, മെയ്ദാൻ അവന്യൂ, ദുബായ്- +204.47% വളർച്ച വര്‍ധനവ്, ഡൗണ്‍ടൗണിന് സമീപമുള്ള സ്ഥലമായതിനാലും ജീവിതശൈലിയും പ്രവേശനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഓഫ്-പ്ലാൻ ഹോട്ട്‌സ്‌പോട്ടായതിനാലും ആളുകളുടെ പ്രിയ ഇടമായി മാറുന്നു. 5, പാം ജബൽ അലി, ദുബായ്- +203.27% വളർച്ച വില വർധനവാണുള്ളത്. വർഷങ്ങളായി നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ, ആഡംബര റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ താത്പര്യം വർധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *