ഇത്തിഹാദ് റെയില്‍ പദ്ധതി; പ്രധാന റോഡുകള്‍ അടച്ച് ആര്‍ടിഎ

Road Closed ഷാർജ: ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി രണ്ട് മാസത്തേക്ക് ഷാർജയിലെ പ്രധാന റോഡുകൾ അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഓഗസ്റ്റ് 30 വരെയാണ് ഈ റോഡുകൾ അടച്ചിടുക. യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപം മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണ് അടച്ചിടുന്നത്. ഗതാഗതക്കുരുക്കിന് ഇത് കാരണമായേക്കുമെങ്കിലും ഷാര്‍ജയുടെ കണക്റ്റിവിറ്റിക്കും സാമ്പത്തിക വളർച്ചയ്ക്കും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യും. വാഹനയാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ഗതാഗത സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ജിസിസി മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ റെയിൽവേ ശൃംഖലയാണ് ഇത്തിഹാദ് റെയിൽ. ചരക്ക് ഗതാഗതത്തിനും യാത്രക്കാർക്കും കാര്യക്ഷമവും സുരക്ഷിതവുമായ യാത്രാ സംവിധാനം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇത് റോഡുകളിലെ തിരക്ക്, കാർബൺ പുറന്തള്ളൽ, രാജ്യത്തുടനീളമുള്ള ട്രക്കുകളുടെ ഗതാഗതം എന്നിവ ഗണ്യമായി കുറയ്ക്കും. അൽ സില മുതൽ ഫുജൈറ വരെ യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും. ഷാർജയ്ക്ക് വേഗമേറിയതും പരിസ്ഥിതി സൗഹൃദവുമായ യാത്രാ മാർഗം എത്തിഹാദ് റെയിൽ ശൃംഖലയിൽ ഷാർജക്ക് പ്രധാന പങ്കുണ്ട്. വടക്കൻ എമിറേറ്റുകളെയും യുഎഇയുടെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി ഷാർജ പ്രവർത്തിക്കുന്നു. ഷാർജ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ , മറ്റ് വ്യാവസായിക മേഖലകൾ എന്നിവയുമായി റെയിൽ ശൃംഖലയെ ബന്ധിപ്പിക്കും. ദുബായ്, അജ്മാൻ, റാസൽഖൈമ തുടങ്ങിയ സമീപ എമിറേറ്റുകളുമായുള്ള ചരക്ക്, യാത്രാ ഗതാഗതം മെച്ചപ്പെടുത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group