Dubai അഞ്ച് എത്യോപ്യൻ പൗരന്മാർ ഉൾപ്പെട്ട കവർച്ചയെക്കുറിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ച്ച് അന്വേഷണം പ്രഖ്യാപിച്ചു . അൽറാസിലെ നാല് ട്രേഡിംഗ് കമ്പനികളുടെ ഓഫീസുകൾ തകർത്ത് പ്രതികൾ അകത്തു കടക്കുകയായിരുന്നു .പ്രഥാമിക അന്വേഷണ പ്രകാരം , പ്രതികൾ ബലപ്രയോഗത്തിലൂടെ അകത്തുകടന്ന്, ലോക്കറുകൾ തുറന്ന് ഏകദേശം 30,000 ദിർഹത്തോളം പണം മോഷ്ടിക്കുകയുണ്ടായി ..
കമ്പനി ഉടമകൾ സാധാരണപോലെ രാവിലെ അവരുടെ ഓഫീസിൽ എത്തിയപ്പോൾ സ്ഥലം കൊള്ളയടിക്കപ്പെട്ടതായും സേഫുകൾ തകർത്തതായും കണ്ടെത്തിയപ്പോഴാണ് കുറ്റകൃത്യം നടന്നതായി അറിയുന്നത് . ഉടൻ പോലീസിൽ അറിയിക്കുകയായിരുന്നു .
ഓഫീസുകളിൽ ഫയലുകളും പേപ്പറുകളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു .സംഭവ സ്ഥലത്തു പട്രോളിംഗ് ഓഫീസർമാർ, ക്രൈം-സീൻ ഇൻവെസ്റ്റിഗേറ്റർമാർ, ഫോറൻസിക് വിദഗ്ദ്ധൻ എന്നിവരുടെ സംയുക്ത സംഘം സ്ഥലത്തെത്തി.
തുടർന്ന് ഫോറൻസിക് സംഘങ്ങൾ വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു, അതേസമയം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ ടൊയോട്ട കൊറോളയിൽ രക്ഷപ്പെടുന്നതായി കണ്ടു .
വാഹനത്തിന്റെ ലൈസൻസ് ,പ്ലേറ്റ് നമ്പർ ഉപയോഗിച്ച്, പോലീസ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തു, പ്രതി കുറ്റസമ്മതം നടത്തി മറ്റുപ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറി . ബാക്കിയുള്ള നാല് പ്രതികളെ പിന്നീട് അബുദാബിയിൽ എമിറേറ്റ് പോലീസ് സേനയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ അഞ്ച് പ്രതികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്, കൂടാതെ 18,000 ദിർഹം പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
യുഎഇയിൽ കമ്പനികളിൽ നിന്ന് വൻതുക കൊള്ളയടിച്ചു പ്രവാസികൾ അറസ്റ്റിൽ.
Advertisment
Advertisment