
36 വർഷമായി യുഎഇയിൽ, പ്രവാസി മലയാളി ചികിത്സയിലിരിക്കെ മരിച്ചു
Expat Malayali Dies in UAE റാസൽഖൈമ: പ്രവാസി മലയാളി ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ (63) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. 36 വർഷമായി യുഇഎയിൽ പ്രവാസിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ജുപീറ്റർ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: പടിയത്ത് ഭാസ്കരൻ. മാതാവ്: തങ്കമ്മ. ശ്രീകലയാണ് ഭാര്യ. മകൻ: ശ്രീജിത്ത്. മരുമകൾ: സ്നേഹ. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)