Posted By saritha Posted On

തിരക്കിനിടയിൽ വിസയുടെ കാര്യം മറക്കല്ലേ, വലിയ വില നൽകേണ്ടി വരും; യുഎഇയുടെ മുന്നറിയിപ്പ്

UAE Visit Visa അബുദാബി: സന്ദർശക വിസയിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. വേനല്‍ക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചതാണ് മുന്നറിയിപ്പ് നല്‍കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും നിയമനടപടികൾക്കും ഇടയാക്കുമെന്നും വിസ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്ത് തങ്ങുന്നതിന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പിഴകൾ വലിയ തുകയായി മാറുമെന്നതുകൊണ്ട് വിസ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുകയോ വിസ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. പിഴകൾ കൂടാതെ ചിലപ്പോൾ നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം. ഇത് ഭാവിയിൽ യുഎഇയിലേക്കുള്ള പ്രവേശനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിസ സ്റ്റാറ്റസ് മാറ്റുന്നതിനോ പുതുക്കുന്നതിനോ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിശ്വസനീയവും അംഗീകൃതവുമായ ഏജൻസികളെ മാത്രം സമീപിക്കണം. വേനൽക്കാല അവധിക്കാലത്ത് ധാരാളം ആളുകൾ യുഎഇ സന്ദർശിക്കാൻ എത്തുന്നുണ്ട്. വിനോദസഞ്ചാരികളും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ വരുന്നവരും ഇതിൽപ്പെടും. തിരക്ക് കൂടുമ്പോൾ പലർക്കും വിസ കാലാവധിയെക്കുറിച്ചോ എക്സ്റ്റൻഷൻ നടപടിക്രമങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ വന്നേക്കാം. ഇത് അനധികൃത താമസം കൂടാൻ സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യുഎഇ സന്ദർശകർ വിസ കാലാവധി കൃത്യമായി മനസിലാക്കുകയും പാസ്പോർട്ടിൽ വിസയുടെ സ്റ്റാംപിങ് ഉണ്ടെങ്കിൽ അതിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതി ശ്രദ്ധിക്കുകയും ചെയ്യണം. വിസ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്ക് മുൻപ് തന്നെ യാത്ര തിരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കണം. യുഎഇയിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അത് പുതുക്കണം. അല്ലെങ്കിൽ താമസ വിസയിലേയ്ക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ തേടണം. വിസ സംബന്ധമായ കാര്യങ്ങൾക്ക് യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളെയോ (GDRFA, ICP) അംഗീകൃത സർക്കാർ സേവന കേന്ദ്രങ്ങളെയോ മാത്രം ആശ്രയിക്കണം. യുഎഇ സന്ദർശകരുടെ സുരക്ഷയും രാജ്യത്തെ നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടികൾ. അതിനാൽ, സന്ദർശകർ ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കുകയും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *