
കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ
You Tuber MDMA Arrest കൊച്ചി: എം.ഡി.എം.എ.യുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്ന് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്.
Comments (0)