UAE Bank Fine ദുബായ്: ബാങ്കിന് 30 ലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് വിരുദ്ധ നിയമം ലംഘിച്ചത് എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 2018ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 14 അനുസരിച്ചാണ് പിഴ ചുമത്തിയത്. സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനകളുടെ കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് പിഴ ചുമത്തിയതെന്നാണ് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സാമ്പത്തിക ഇടപാടുകളുടെ സുതാര്യത നിലനിർത്തുന്നതിനും യു.എ.ഇ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും എല്ലാ എക്സ്ചേഞ്ച് ഹൗസുകളും സെൻട്രൽ ബാങ്ക് നിശ്ചയിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.