
കാലാവസ്ഥാ മുന്നറിയിപ്പ്; യുഎഇയില്‍ ഈ ആഴ്ച അവസാനത്തോടെ ചൂട് വർധിച്ചേക്കും
Temperature in UAE ദുബായ്: രാജ്യത്ത് ഈ ആഴ്ച അവസാനത്തോടെ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിലായി രാജ്യത്ത് ചൂടിന് അൽപം ആശ്വാസമുണ്ടാകും. ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട് 21.7 ഡിഗ്രിയാണ്. 46.6 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില. വാരാന്ത്യത്തോടെ ചൂട് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വ്യാഴാഴ്ചത്തെ താപനില ബുധനാഴ്ചത്തേതിന് സമാനമായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ആകാശം മേഘാവൃതമായിരിക്കും. മണിക്കൂറിൽ 35 കി.മീറ്റർ വേഗത്തിൽ ചെറിയ കാറ്റിനും സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)