
കാത്തിരുന്ന് സമയം കളയേണ്ട; പാചക വാതകം, വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഇനി ഓണ്‍ലൈനായി; കൂടുതല്‍ എളുപ്പം
Sharjah Utility Connection ഷാര്‍ജ: പാചക വാതകം, വെള്ളം, വൈദ്യുതി എന്നീ കണക്ഷനുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഇനി ഓൺലൈനായി. എമിറേറ്റില്‍ ഓഫിസുകളിൽ അപേക്ഷയുമായി പോകുന്നതും വൈദ്യുതി കണക്ഷന് വേണ്ടി ഡിപ്പോസിറ്റ് അടച്ച് കാത്തിരിക്കുന്നതും ഇതോടെ ഇല്ലാതായിരിക്കുകയാണ്. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയുമായി (സേവ) സഹകരിച്ച് ഷാർജ മുനിസിപ്പാലിറ്റിയാണ് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ് രംഗത്തെ ഡിജിറ്റൽ ഇടപാടുകൾക്കായി രൂപീകരിച്ചിരിക്കുന്ന ആഖറി പ്ലാറ്റ്ഫോം വഴിയാണ് ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കേണ്ടത്. പാചക വാതകം ഉൾപ്പെടെ കണക്ഷനുകൾക്കായി കാത്തിരിക്കുന്ന സാഹചര്യം പുതിയ സംവിധാനം വന്നതോടെ ഇല്ലാതായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പുതിയ താമസ സ്ഥലത്തേക്ക് മാറുമ്പോൾ വാടക കരാർ പൂർത്തിയാക്കുന്നതിന് ഷാർജയിലെ താമസക്കാർ നേരിട്ടിരുന്ന പ്രധാന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. വാടക കരാറുമായി ബന്ധപ്പെട്ട അറ്റസ്റ്റേഷൻ നടപടികൾ ഓൺലൈനായി പൂർത്തിയാക്കി ഫയൽ മുനിസിപ്പാലിറ്റി സേവയിലേക്ക് കൈമാറും. സേവയിൽ അറ്റസ്റ്റഡ് ഫയൽ എത്തുന്നതിന് പിന്നാലെ വാടകക്കാരുടെ മൊബൈലിലേക്ക് ഇലക്ട്രിസ്റ്റി ഡിപ്പോസിറ്റ് ഫീസിന്റെ വിവരങ്ങൾ ലഭിക്കും. പണം അടയ്ക്കുന്നതോടെ വൈദ്യുതി കണക്ഷൻ ആക്ടീവാകും.
Comments (0)