വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ 17 നു നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ

Vipanchika Death കുണ്ടറ: വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ 17ന് നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കൾ. കാനഡയിലുള്ള സഹോദരൻ വിനോദ് അടുത്ത ദിവസം തന്നെ ഷാർജയിലേക്കു തിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ അവിടെ അവധി ആയതിനാൽ ഔദ്യോഗിക നടപടികൾ താമസം നേരിടുന്നുണ്ട്. എത്രയും വേഗം മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംസ്കാരം മാതൃ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ നടത്തും. കാൻസർ രോഗ ബാധിതയായ ഷൈലജയുടെ ചികിത്സയ്ക്കിടെയാണു ദുരന്തവാർത്ത എത്തുന്നതെന്നു വിപഞ്ചികയുടെ മാതൃ സഹോദന്റെ മകൻ ശരൺ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതേസമയം, വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും ദൂരൂഹമരണം സംബന്ധിച്ചു നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനോടും യുഎഇ ഇന്ത്യൻ എംബസി അംബാസഡർ സഞ്ജയ് സുധീരിനോടും ആവശ്യപ്പെട്ടു. വിപഞ്ചികയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്. മൃതദേഹങ്ങൾ എത്രയും പെട്ടെന്നു നാട്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group