
‘പുതിയ സംവിധാനം’; യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി പണമോ കാർഡോ വേണ്ട
UAE New UPI Payment അബുദാബി: പണമില്ലാതെ യാത്ര ചെയ്യാം, ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാകും, സുരക്ഷിതമായ പണമിടപാടുകൾ നടത്താം… യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പണമോ കാർഡുകളോ കൊണ്ടുപോകേണ്ടതില്ല. യുപിഎ സംവിധാനം വരുന്നു. പാസ്‌പോർട്ടും മൊബൈൽ ഫോണും മാത്രം ഉപയോഗിച്ച് യുപിഐ വഴി പണമടയ്ക്കാൻ സാധിക്കുന്ന സംവിധാനം യുഎഇയിൽ അതിവേഗം യാഥാർഥ്യമാകാൻ പോകുകയാണ്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖല യുഎഇയിലെ സംവിധാനങ്ങളുമായി പൂർണമായി സമന്വയിപ്പിക്കുന്നതോടെ ഇത് യാഥാർഥ്യമാകും. ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ദുബായിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് വ്യക്തമാക്കിയതാണിത്. ഇതുപ്രകാരം, യുപിഐ സേവനങ്ങൾ യുഎഇയിൽ കൂടുതൽ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കൂടാതെ, എല്ലാ പ്രധാന വ്യക്തിഗത സാമ്പത്തിക ഉപകരണങ്ങളും യുപിഐയുമായി സംയോജിപ്പിച്ച് കൊണ്ട് അന്താരാഷ്ട്ര പണമിടപാടുകൾ എളുപ്പമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നിലവിൽ, ലുലു, ദുബായ് ഡ്യൂട്ടി ഫ്രീ പോലുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ ഇന്ത്യൻ സന്ദർശകർക്ക് അവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണമടയ്ക്കാൻ യുപിഐ ഉപയോഗിക്കാം. യുഎഇയുടെ പ്രാദേശിക പേയ്മെന്റ് സിസ്റ്റമായ ‘ആനി’ യുമായി യുപിഐയെ കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. യുഎഇയിൽ പണം, ക്രെഡിറ്റ് കാർഡ് എന്നിവ കൊണ്ടുപോകേണ്ട ആവശ്യമില്ല, ക്യുആർ കോഡുകൾ സ്കാൻ ചെയ്തോ യുപിഐ ഐഡി ഉപയോഗിച്ചോ എളുപ്പത്തിൽ പണമടയ്ക്കാം, ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം ദിർഹത്തിലേക്ക് പെട്ടന്ന് തന്നെ മാറ്റാം, സുരക്ഷിതമായ പണമിടപാടുകള്‍ തുടങ്ങിയ പ്രയോജനങ്ങളാണ് യുപിഎ സംവിധാനം യാത്രക്കാര്‍ക്ക് നല്‍കുന്നത്. .
Comments (0)