Posted By saritha Posted On

അ​ബുദാ​ബി​ – ദു​ബാ​യ് യാത്ര വെറും 30 മി​നിറ്റില്‍; ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​തി​വേ​ഗ യാ​ത്രാ ട്രെ​യിന്‍ യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക്

Etihad High Speed Train അ​ബുദാബി: ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​തി​വേ​ഗ യാ​ത്രാ ട്രെ​യിന്‍ ഉടന്‍ ട്രാക്കിലേക്ക്. അ​ബുദാ​ബി​യി​ല്‍ നി​ന്ന് ദു​ബായി​ല്‍ എ​ത്താ​ന്‍ കേ​വ​ലം 30 മി​നി​റ്റ് മാ​ത്രം മ​തി​യാ​കും. സാധാരണ ഗതിയില്‍ 50 മിനിറ്റാണ് എടുക്കുക. 17 വ​ര്‍ഷ​മാ​യു​ള്ള യു.​എ.​ഇ​യു​ടെ സ്വ​പ്‌​ന​പ​ദ്ധ​തി അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​കു​മെ​ന്നാ​ണ് പ്രതീക്ഷിക്കുന്ന​ത്. റെ​യി​ൽ ശൃം​ഖ​ല​യു​ടെ നി​ര്‍മാ​ണം ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. പാ​സ​ഞ്ച​ര്‍ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍മാ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2009 ജൂ​ണി​ലാണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ പ​ദ്ധ​തി തു​ട​ക്കം കു​റി​ച്ചത്. വി​വി​ധ എ​മി​റേ​റ്റു​ക​ള്‍ക്കി​ട​യി​ല്‍ ച​ര​ക്ക് നീ​ക്ക​വും പാ​സ​ഞ്ച​ര്‍ ഗ​താ​ഗ​ത​വും ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ സു​ഗ​മ​മാ​ക്കും. 1200 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പാ​ത​യി​ലൂ​ടെ 2030ഓ​ടെ ആ​റു​കോ​ടി​യി​ലേ​റെ ട​ണ്‍ ച​ര​ക്കും 365 കോ​ടി യാ​ത്രി​ക​രെ​യും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. അ​ബുദാ​​ബി – സൗ​ദി അ​തി​ര്‍ത്തി​യാ​യ ഗു​വീ​ഫ​ത്തി​ല്‍ നി​ന്ന് തു​ട​ങ്ങി ഫു​ജൈ​റ വ​രെ നീ​ളു​ന്ന​താ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ശൃം​ഖ​ല. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യ​തി​നെ തു​ട​ര്‍ന്ന് 2016 മു​ത​ല്‍ ഷാ​ഹി​ല്‍ നി​ന്നും ഹ​ബ്ഷാ​നി​ല്‍ നി​ന്നും സ​ള്‍ഫ​ര്‍ ഗ്രാ​ന്യൂ​ളു​ക​ള്‍ റു​വൈ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 264 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍ത്തി​യാ​യ​ത്. 2023ല്‍ ​ഏ​ഴ് എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന 900 കി​ലോ​മീ​റ്റ​ര്‍ റെ​യി​ല്‍ പാ​ത​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മൂ​ള്ള ച​ര​ക്ക് നീ​ക്കം യാ​ഥാ​ര്‍ഥ്യ​മാ​യി​രു​ന്നു. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ യുഎ​ഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ന്‍, ഖ​ത്ത​ര്‍ രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ന്‍ ജിസിസി റെ​യി​ല്‍ ശൃം​ഖ​ല​യാ​ണ് പൂ​ര്‍ത്തി​യാ​കു​ക. ന​ല്ല ഇ​രി​പ്പി​ടം, വൈ​ഫൈ, ചാ​ര്‍ജി​ങ് പോ​യി​ന്‍റു​ക​ള്‍, ഭ​ക്ഷ​ണ പാ​നീ​യ സേ​വ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ട്രെ​യി​നി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ര്‍ജ, ഫു​ജൈ​റ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ള്‍. ബി​സി​ന​സ് ക്ലാ​സ് ലോ​ഞ്ചു​ക​ളും റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ കു​ടും​ബ സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ളു​മൊ​ക്കെ ഇ​വി​ടെ​യു​ണ്ടാ​വും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *