
‘ഇനിയില്ല’, കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രകള്‍, അബുദാബിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എയര്‍ലൈന്‍
Wizz Air അബുദാബി: അബുദാബിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ വിസ് എയര്‍. മിഡിൽ ഈസ്റ്റിലെ പ്രവർത്തന വെല്ലുവിളികളും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുമാണ് ഇതിന് കാരണം. സെപ്തംബർ മുതൽ പ്രാദേശികമായി പ്രവർത്തിക്കുന്ന എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്നും വിസ് എയർ അറിയിച്ചു. വിസ് എയർ അതിന്‍റെ പ്രധാന മധ്യ, കിഴക്കൻ യൂറോപ്യൻ വിപണികളിലും ഓസ്ട്രിയ, ഇറ്റലി, യുകെ തുടങ്ങിയ രാജ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പറഞ്ഞു. “വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ അസ്ഥിരത, പരിമിതമായ വിപണി പ്രവേശനം എന്നിവ യഥാർഥ അഭിലാഷങ്ങൾ നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി,” വിസ് എയർ സിഇഒ ജോസഫ് വരാഡി ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ശരിയായ തീരുമാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)