UAE Weather റാസൽഖൈമ: രാജ്യത്താകമാനം കനത്ത ചൂട് രേഖപ്പെടുത്തിയ റാസ് അല്‍ ഖൈമയില്‍ ചൊവ്വാഴ്ച മഴ ലഭിച്ചു. എമിറേറ്റിലെ ശൗക്ക, കദ്റ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ചില പ്രദേശങ്ങളിലും മഴ സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടർന്ന് കാലാവസ്ഥ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 40 – 45 ഡിഗ്രിക്കും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ ജബൽ ജൈസിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില (26.6) രേഖപ്പെടുത്തിയത്. ഈ മാസം 19 ശനിയാഴ്ച വരെ രാജ്യത്ത് ശക്തമായ ചൂട് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 40 കി.മീറ്റർ വേഗത്തിൽ വരെ കാറ്റിനും സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek