Posted By saritha Posted On

വിസിറ്റ് വിസയില്‍ യുഎഇയിലെത്തി മോഷണം നടത്തി, പ്രതികള്‍ പിടിയില്‍

Dubai Robbery Case ദുബായ്: വില്ലയില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസില്‍ അഞ്ച് മധ്യേഷ്യന്‍ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും. ദുബായ് ജബല്‍ അലിയിലെ വില്ലയിലാണ് സംഭവം. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. വീട്ടുടമസ്ഥർ വിദേശത്തായിരുന്ന സമയത്താണ് മോഷണം നടന്നത്. യൂറോപ്യൻ യുവതി തന്‍റെ കുടുംബത്തോടൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വില്ലയുടെ മുൻവാതിൽ തുറന്നുകിടക്കുന്നതുമായും വീടിന്റെ അകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായും കണ്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, സ്വകാര്യ രേഖകൾ എന്നിവ അടങ്ങിയ സേഫ് മോഷണം പോയതായി യുവതി കണ്ടെത്തി. ഭർത്താവ് ശേഖരിച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും മോഷ്ടിക്കപ്പെട്ടു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വാടക വാഹന രേഖകളും ഉപയോഗിച്ച് സംശയത്തിലുള്ളവരെ പോലീസിന് തിരിച്ചറിയാനായി. മോഷണത്തിനായി ഉപയോഗിച്ച വാഹനം പ്രതികളിലൊരാൾ വാടകയ്ക്ക് എടുത്തതായിരുന്നു. മറ്റൊരു എമിറേറ്റിലെ വാടക കെട്ടിടത്തിൽ താമസിക്കുമ്പോഴാണ് സംഘത്തെ കണ്ടെത്തിയത്. അധികൃതർ ഇവരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *