Posted By admin Posted On

UAE MALAYALAM NEWS യുഎഇയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ,ദുരൂഹതയെന്ന് പരാതി

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാൻ്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറിനെ (30) ആണ് ഇന്ന് ശനിയാഴ്‌ച രാവിലെ ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവർക്ക് അയച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് അതുല്യ ഭര്‍തൃ പീഡനത്തിന് ഇരയായ കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വർഷം മുമ്പാണ് അതുല്യയുടെയും സതീഷിന്‍റെയും വിവാഹം നടന്നത്.
ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിച്ചു വരികയായിരുന്നു.ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യ ശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ പുതിയതായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. ദുബായിൽ ആരോമൽ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ് സതീഷ് ശങ്കര്‍. ദമ്പതികളുടെ മകള്‍ നാട്ടിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *