
12 വര്‍ഷമായി ദുബായില്‍, ബിഗ് ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കളോടൊപ്പം, മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം
Abu Dhabi Big Ticket ദുബായ്: സൗജന്യമായി കിട്ടിയ ബിഗ് ടിക്കറ്റില്‍ മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)നാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചത്. കഴിഞ്ഞ 12 വർഷമായി ദുബായിൽ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്ന ആന്റോ ജോസ് ബിഗ് ടിക്കറ്റ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. കുടുംബത്തോടൊപ്പം കരാമയിലാണ് താമസിക്കുന്നതെന്നും തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി 20 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ആന്റോ ജോസ് ബിഗ് ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ ഭാഗ്യം അവരെ തേടിയെത്തി. ഈ സമ്മാനം എന്റെ 20 സുഹൃത്തുക്കളുമായി പങ്കിടുമെന്ന് ആന്റോ ജോസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിലൂടെയാണ് ആന്റോ ജോസ് നാല് ടിക്കറ്റുകൾ വാങ്ങിയത്. ഈ സൗജന്യ ടിക്കറ്റുകളിലൊന്നാണ് സമ്മാനത്തിന് അർഹമായത്. ഗ്രൂപ്പ് ഇപ്പോഴും പ്രതീക്ഷയിലാണെന്നും ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങുന്നത് തുടരുമെന്നും ആന്റോ ജോസ് പറഞ്ഞു. ആന്റോ ജോസിന്റെ ഈ ടിക്കറ്റ് ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിലും പരിഗണിക്കും. ഇത് അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും ജാക്ക്പോട്ട് നേടാനുള്ള സ്വപ്നം സജീവമാക്കി നിർത്തുന്നു.
Comments (0)