
കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്കി, 39കാരന് പിടിയില്‍
Kidnap Arrest മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ് ഒരാളെ കൂടി കൊണ്ടോട്ടി പോലീസ് പിടികൂടിയത്. മോങ്ങം പാറക്കാട് വീട്ടില്‍ സമീര്‍ (39) ആണ് പിടിയിലായത്. ഈ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വള്ളുവമ്പ്രം സ്വദേശി മന്‍സൂര്‍ അലി എന്നയാളുടെ സുഹൃത്തും വാഹന ഇടപാടുകാരനുമായി ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തരപ്പെടുത്തി കൊടുത്ത കുറ്റകൃത്യത്തിന്ന് പ്രതികള്‍ക്ക് സഹായം ചെയ്തതിനാണ് സമീറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത് .പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)