
‘സുഹൃത്ത് ദുബായിലെത്തി, ഞാനിപ്പോഴും വീട്ടിലെത്തിയിട്ടില്ല’; സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
Bengaluru Traffic ബെംഗളൂരു: നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർമാരായ പ്രിയങ്ക, ഇന്ദ്രാണി എന്നിവരുടെ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ സുഹൃത്ത് ദുബായിൽ വിമാനമിറങ്ങിയപ്പോഴും താൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നു. നഗരത്തിലെ റോഡുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ നിരയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ‘ദുബായിലേക്ക് പോകുകയായിരുന്ന എന്റെ സുഹൃത്തിനെ ബെംഗളൂരു വിമാനത്താവളത്തിൽ വിട്ടു. അവൾ ദുബായിൽ എത്തി. ഞാൻ ഇപ്പോഴും ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്’, വീഡിയോയിൽ ചേർത്ത വാചകത്തിൽ പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോയുടെ താഴെ കമൻുകളുമായി രംഗത്തെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പൂർണമായി വിഷയത്തിൽ യോജിച്ചുകൊണ്ട് ചിലർ രംഗത്തെത്തി. ഇതേ അനുഭവം തനിക്കുമുണ്ടെന്നായിരുന്നു ഒരാള്‍ കമന്‍റ് രേഖപ്പെടുത്തി. സമാനമായ രീതിയിൽ ഇദ്ദേഹം തന്റെ മാതാപിതാക്കളെ വിമാനത്താവളത്തിൽ കൊണ്ടുവിട്ടിരുന്നു. ശേഷം, അവർ ഡൽഹിയിൽ വിമാനമിറങ്ങിയ അതേ സമയത്താണ് താൻ വീട്ടിലെത്തിയതെന്ന് അദ്ദേഹം കുറിച്ചു. നിലവില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. ഏഷ്യയിലെ തന്നെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് നേരത്തെ നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് നടത്തിയ പഠനങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
Comments (0)