
ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച് യുഎസ് യുദ്ധക്കപ്പല്‍
us warship ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാനിയൻ നാവികസേനയുടെ ഹെലികോപ്റ്റർ. ഇറാനിയൻ സ്റ്റേറ്റ് ടിവിയാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സമുദ്രാതിർത്തിയിലേക്ക് യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ നശീകരണക്കപ്പല്‍ എത്തിയത്. ഈ കപ്പലിനെ നേരിടാന്‍ ഇറാൻ സൈന്യം ഹെലികോപ്റ്റർ അയച്ചു. യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘർഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണിത്. സംഘർഷസമയത്ത് ഇറാൻ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ബുധനാഴ്ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, സമുദ്രാതിർത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ, പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ സംരക്ഷണത്തിലാണ് ഹെലികോപ്റ്ററെന്ന് ഇറാൻ വ്യക്തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പൽ തെക്കോട്ട് പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
Comments (0)