
സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE റാസ് അൽ ഖൈമ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്‌ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്‌ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ നടന്ന പ്രാർത്ഥനക്കു ശേഷം റാസ് അൽ ഖൈമ ഫുലയ്യ ഖബർസ്ഥാനിൽ ഖബറടക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)