
‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; പോസ്റ്റ് പങ്കുവെച്ച് ഖത്തർ യുവതി
Indian Passenger Denied Food ന്യൂഡൽഹി: ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ദോഹയിലേക്കുള്ള വിമാനത്തിൽ അടുത്തിരുന്ന ഇന്ത്യക്കാരനായ യാത്രികന് നേരെ ഭക്ഷണക്കിറ്റിന് പകരം ഒരു കുപ്പി വെള്ളം മാത്രമാണ് ക്രൂ അംഗങ്ങള്‍ നല്‍കിയത്. ഈ വീഡിയോയാണ് പങ്കുവെച്ചത്. വിൻഡോയോടടുത്ത സീറ്റിലാണ് യുവതി ഇരുന്നത്. നടുവിലെ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കുടിയേറ്റക്കാരനായ തൊഴിലാളിയെന്ന് തോന്നിക്കുന്ന വ്യക്തിയാണ് അടുത്ത സീറ്റിൽ ഇരുന്നത്. ‘വിമാനം പറന്നുയരുന്നതിന് മുന്‍പ് തന്നെ ഉറങ്ങിപ്പോയിരുന്നു. പിന്നീട് ചിക്കനോ, ബീഫോ എന്ന ചോദ്യം കേട്ടാണ് ഉണരുന്നത്’ കാബിൻ ക്രൂ സാൻവിച്ചും ചോക്ലേറ്റും വെള്ളവുമടങ്ങിയ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നെന്ന് യുവതി വിവരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യുവതിക്ക് ക്രൂ മെമ്പർ ഭക്ഷണക്കിറ്റ് നൽകിയെങ്കിലും അടുത്തിരുന്ന വ്യക്തിക്ക് നൽകിയില്ല.’ അവർ ഞങ്ങളുടെ നിരയിലെത്തിയപ്പോൾ എനിക്കൊരു പൊതി നൽകി. അടുത്തിരുന്ന വ്യക്തി പതുക്കെ തലയുയർത്തി തന്‍റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഫ്ളൈറ്റ് അറ്റൻഡുമാരിലൊരാൾ തലകുലുക്കി ഇല്ലെന്ന് കാണിച്ചു. ശേഷം അടച്ചുവെച്ച ഒരു കപ്പ് വെള്ളം അയാൾക്ക് നൽകി അടുത്ത നിരയിലേക്ക് കടന്നു’ എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.
Comments (0)