Posted By saritha Posted On

ഓരോ 30 മിനിറ്റിലും ഒരു ബസ്; ദുബായ് – ഷാർജ യാത്ര എളുപ്പമാക്കാൻ പുതിയ ബസ് സർവീസ്

Dubai Sharjah New Bus Service ദുബായ്: ദുബായ് – ഷാര്‍ജ യാത്ര എളുപ്പമാക്കാന്‍ പുതിയ ബസ് സര്‍വീസുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ഈ ബസ് ആശ്വാസമായിരിക്കും. ഇന്നലെയാണ് പുതിയ റൂട്ട് പുറത്തിറക്കിയത്. ഇ-308 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സർവീസ് ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കും. പുലർച്ചെ അഞ്ച് മുതൽ രാത്രി 11.30 വരെയാണ് ബസ് സർവീസ് ലഭ്യമാകുക. ഓരോ 30 മിനിറ്റിലും ഒരു ബസ് എന്ന നിലയിൽ സർവീസ് ഉണ്ടാകും. ഒരു ദിശയിലേക്കുള്ള യാത്രാനിരക്ക് 12 ദിർഹമാണ് നിരക്ക്. പുതിയ ബസ് സർവീസ് ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഒരു പരിധി വരെ ലഘൂകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Comments (0)

Leave a Reply

Your email address will not be published. Required fields are marked *