Posted By saritha Posted On

യുഎഇ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് നിരക്ക് കൂട്ടും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Credit Card Usage UAE ദുബായ്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് യുഎഇ ബാങ്കുകള്‍ നിരക്ക് കൂട്ടുന്നു. അക്കൗണ്ട് ഉടമകള്‍ വിദേശത്ത് പോകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നിരക്കുകളാണ് കൂട്ടുന്നത്. ഉപയോഗിക്കുന്ന തുകയുടെ 3.14 ശതമാനം വരെ ചാര്‍ജുകള്‍ ഈടാക്കാനാണ് തീരുമാനം. സെപ്തംബര്‍ 22 മുതല്‍ ഉയര്‍ന്ന നിരക്കുകള്‍ നിലവില്‍ വരും. യുഎഇയിലുള്ള പ്രവാസി മലയാളി നാട്ടിലെത്തി അവിടുത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കൂടിയ നിരക്കുകള്‍ നല്‍കേണ്ടി വരും. യഎഇ ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ വിദേശത്ത് പോകുമ്പോള്‍ നടത്തുന്ന ഇടപാടുകള്‍ക്കാണ് ഫീസ് കൂട്ടുക. നേരത്തെ 2.09 ശതമാനമായിരുന്നത് ഇപ്പോള്‍ 3.14 ശതമാനമായാണ് ഉയര്‍ത്തുന്നത്. വിദേശ രാജ്യങ്ങളിലെ ഹോട്ടല്‍ ബുക്കിങ്, മറ്റ് ബില്‍ പേയ്മെന്റുകള്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം പുതിയ നിരക്ക് ബാധകമാകും. കറന്‍സി വിനിമയ നിരക്ക്, ഇടപാട് ചാര്‍ജ് എന്നീ ഇനങ്ങളിലാണ് ഈ തുക ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വിദേശത്ത് ചെലവിടുന്ന 5,000 ദിര്‍ഹത്തിന് 157 ദിര്‍ഹം ഇടപാട് നിരക്ക് നല്‍കേണ്ടി വരും. വിദേശ യാത്രകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുക. യുഎഇ ദിര്‍ഹത്തില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഉയര്‍ന്ന വിനിമയ നിരക്ക് നല്‍കേണ്ടി വരും. ഏഴ് ശതമാനം വരെ ഈടാക്കുന്ന എക്‌സ്‌ചേഞ്ചുകളുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യത്തില്‍, ഇടപാടുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണെങ്കില്‍ ആവശ്യമായ പ്രാദേശിക കറന്‍സി ഒറ്റത്തവണയായി പിന്‍വലിക്കുന്നതും നല്ലതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *