
പ്രവാസികള്‍ക്ക് നേട്ടം; ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോര്‍ട്ട് ഇടിവ്
Rupee Falls Against Dirham ദുബായ്: ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി. വിനിമയനിരക്കിൽ വൻ വർധനവ് രേഖപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് വരെയുള്ള എക്സി റിപ്പോർട്ട് പ്രകാരം, ഒരു ദിർഹമിന് 23.89 രൂപയാണ് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇത് 23.56 രൂപയായിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും ഉയർന്നാണ് 23.89 രൂപയായത്. അതേസമയം, യു.എ.ഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എൻ.ബി.ഡിയിൽ ഒരു ദിർഹമിന് 23.89 രൂപയാണ് കാണിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിനിമയ നിരക്കാണിത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ്. ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻ രൂപ ഇടിയാന്‍ കാരണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപ ഇടിയാന്‍ കാരണമായി. ഇതോടെ, ബുധനാഴ്ച ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്കു ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു. ബുധനാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി 24 പൈസ താഴ്ന്ന് 87.15ലെത്തി. അതേസമയം, രൂപയുടെ മൂല്യം കുറഞ്ഞതേ ഗൾഫ് പ്രവാസികൾക്ക് നേട്ടമായി. കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ കറൻസികൾക്ക് ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
Comments (0)