
അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് പിന്‍വലിച്ച് യുഎഇ സെൻട്രൽ ബാങ്ക്
Al Nahdi Exchange’s license ദുബായ്: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന്, അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവ തടയുന്ന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന്റെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതായും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും ഇവിടത്തെ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)