
‘പൊട്ടിത്തെറിക്കുന്ന ശബ്ദം, കറുത്ത പുക, ചില്ലുവാതിലുകള്‍ കുലുങ്ങി’; യുഎഇയിലെ തീപിടിത്തത്തില്‍ നടുക്കം മാറാതെ നിവാസികള്‍
Sharjah Fire ഷാർജ: വ്യവസായമേഖലയിൽ വൻ തീപിടിത്തം. ഇന്ന്, വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. . ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ നിന്ന് കറുത്ത പുക ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ, പലതും പൊട്ടിത്തെറിക്കുന്ന ശബ്ദവും കേൾക്കാമെന്ന് അൽ വാസൽ വില്ലേജിൽ താമസിക്കുന്നവർ പറഞ്ഞു. മുഴക്കം കാരണം കെട്ടിടങ്ങളിലെ ചില്ലുവാതിലുകൾ കുലുങ്ങുന്നതായും അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഷാർജയിലെ വ്യവസായ മേഖലകളിൽ അടുത്തിടെ പലതവണയായി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 2023, ജൂലൈ 29 ന് ഇൻഡസ്ട്രിയൽ ഏരിയ 5ലെ ഒരു വെയർഹൗസിൽ തീപിടിത്തമുണ്ടായിരുന്നു. ഇതിന് പുറമെ മേയ്, ജൂൺ മാസങ്ങളിലും വിവിധ വ്യവസായമേഖലകളിൽ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും പോലീസിന്റെയും കൃത്യസമയത്തുള്ള ഇടപെടലില്‍ അപകടം ഗുരുതരമാകാതെ സാധിച്ചു.
Comments (0)